Wednesday 10 January 2024 09:55 AM IST : By സ്വന്തം ലേഖകൻ

തിരിച്ചുവരവിന്റെ കരുത്ത്...ജിമ്മിൽ കഠിന പരിശീലനങ്ങളുമായി സമന്ത, കയ്യടിച്ച് ആരാധകർ

samantha

താൻ മയോസൈറ്റിസ് രോഗബാധിതയാണെന്ന് തെന്നിന്ത്യയുടെ പ്രിയനടി സമന്ത റൂത്ത് പ്രഭു വെളിപ്പെടുത്തിയത് വലിയ ഞെട്ടലാണ് സിനിമ ലോകത്ത് സൃഷ്ടിച്ചത്. തുടർന്ന്, താരം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സിനിമയ്ക്കും ഇടവേളകൾ നൽകി. പിന്നാലെ വെല്‍നസ് ട്രെയിനിങ്ങിനായി യോഗയും ധ്യാനവും പരിശീലിക്കാൻ തുടങ്ങി. ഇപ്പോഴിതാ, ജിമ്മില്‍ കഠിന പരിശീലനം നടത്തുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

samantha

ജിമ്മില്‍ ഹെവി വെയിറ്റ് ലിഫ്റ്റിങ് ട്രെയിനിങ് നടത്തുന്ന സമന്തയാണ് വിഡിയോയിൽ. 10 കിലോയോളം ഭാരം അനായാസം എടുത്തുയർത്തുന്നു താരം.

വിജയ് ദേവരക്കൊണ്ടക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സമാന്തയുടെ അടുത്തിടെ റിലീസായ ചിത്രം.