Saturday 15 January 2022 09:59 AM IST : By സ്വന്തം ലേഖകൻ

‘നന്നമ്മ സൂപ്പർ സ്റ്റാർ’ താരം സമൻവി രൂപേഷ് സ്കൂട്ടർ അപകടത്തിൽ മരണമടഞ്ഞു

samanvi

‘നന്നമ്മ സൂപ്പർ സ്റ്റാർ’ എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരവും പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളുമായ ആറ് വയസ്സുകാരി സമൻവി രൂപേഷ് സ്കൂട്ടർ അപകടത്തിൽ മരണമടഞ്ഞു. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപമായിരുന്നു അപകടം.

ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസിൽ നിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തിൽ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകിൽ ഇടിച്ചു. ഇതേത്തുടർന്ന് ഇരുവരും റോഡിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്.