ADVERTISEMENT

സാനിയ മിർസയുടെ ക്യൂട്ട് കൺമണി ഇസ്ഹാനെ കൊഞ്ചിച്ച് സോഷ്യൽ മീഡിയക്ക് കൊതിതീർന്നിട്ടില്ല. അമ്മയ്ക്കൊപ്പം പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ഇരുകൈയും നീട്ടിയാണ് ഈ ‘സെലിബ്രിറ്റി കിഡിനെ’ സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. അച്ഛൻ ഷൊഹൈബ് മാലിക്കിനേയും അമ്മ സാനിയയേയും പോലെ നിരവധി ആരാധകരും ഇസ്ഹാന് ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇസ്ഹാനൊപ്പമുള്ള സുന്ദര നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയക്കു മുമ്പാകെ വയ്ക്കുന്ന സാനിയ ഇതാ വീണ്ടും ഒരു ക്യൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ്. "When amma is trying to do OOTD pictures," എന്ന അടിക്കുറിപ്പിൽ കുഞ്ഞു ഇഷാനുമൊന്നിച്ചുള്ള സാനിയയുടെ ഇൻസ്റ്റഗ്രാം പേജിലെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. 'Outfit Of The Day' എന്നതിന്റെ ചുരുക്കെഴുത്താണ് OOTD. അനിയത്തി അനം മിർസ തയാറാക്കിയ മഞ്ഞ ഗൗണിൽ സുന്ദരിയായെത്തിയ സാനിയയ്ക്ക് കൂട്ടായി കുഞ്ഞു ഇഷാനുമുണ്ട്.

ADVERTISEMENT

ഇസാന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രവും സാനിയ പങ്കുവച്ചിട്ടുണ്ട്. 'So much to be thankful for but most of all you my little sunshine ?￰゚マᄑ?￰゚マᄑ❤️? @izhaan.mirzamalik എന്നാണ് ആ ചിത്രത്തിനൊപ്പം സാനിയ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT