Wednesday 30 September 2020 09:46 AM IST : By സ്വന്തം ലേഖകൻ

സുശാന്തുമായി പ്രണയത്തിലായിരുന്നു, സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിൽ വിശ്വസ്തനല്ലെന്ന് ബോധ്യമായപ്പോള്‍ പിരിഞ്ഞു!വെളിപ്പെടുത്തി സാറ

sushanth

സുശാന്ത് സിങ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് സാറ അലിഖാൻ. 2019 ജനുവരിയില്‍ സുശാന്തുമായി പിരിഞ്ഞെന്നും സൗഹൃദങ്ങൾ സൂക്ഷിക്കുന്നതിൽ സുശാന്ത് വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സൗഹൃദം അവസാനിപ്പിച്ചതെന്നും സാറ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മൊഴി നൽകി.

സുശാന്തുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്നും എന്നാൽ, ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

കേദാർനാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റിൽവെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല -സാറ പറഞ്ഞു. സാറാ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാർനാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കിൽ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സുശാന്തുമായി നിരവധി ഇടങ്ങളിൽ ഒന്നിച്ച് സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് താൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കേദാർനാഥിന്റെ ചിത്രീകരണസമയത്ത് സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രവർത്തിയുടെ വെളിപ്പെടുത്തൽ സാറാ അലിഖാൻ നിഷേധിച്ചു. സാറാ ആലിഖാൻ സുശാന്തുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അധികാരികൾക്ക് കൈമാറി.