Thursday 28 May 2020 01:39 PM IST : By സ്വന്തം ലേഖകൻ

'പെട്ടെന്ന് തന്നെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സ തേടുക'; ശരണ്യക്കു നേരെ ബോഡി ഷെയ്മിങ്! കിടിലന്‍ മറുപടിയുമായി ഭര്‍ത്താവ്

saranya

ബോഡിഷെയ്മിങ്ങിന് പ്രധാനമായും ഇരകളാകുന്നത് സിനിമാ താരങ്ങളാണ്. എന്തിനേറെ പറയണം പലഘട്ടത്തിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ പോലും പലപ്പോഴും ബോഡിഷെയ്മിങ്ങ് പോലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. . സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു വിഡിയോയുടേയോ ചിത്രത്തിന്റേയോ പേരിലായിരിക്കും പല താരങ്ങളുടേയും നേര്‍ക്ക് മേലും കീഴും നോക്കാതെ വിമര്‍ശനങ്ങള്‍ തൊടുത്തു വിടുന്നത്. നടി ശരണ്യ മോഹനെതിരെ ടിക് ടോക്കില്‍ ഒരു വ്യക്തി പങ്കുവച്ച കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുന്നത്. ശരണ്യയുടെ ശരീര ഭാരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോശം കമന്റ്. ഇപ്പോഴിതാ മോശം കമന്റ് പങ്കുവച്ച വ്യക്തിക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍. തന്റെ ഭാര്യക്ക് വണ്ണം ഉണ്ടെങ്കില്‍ അത് കുറയ്ക്കാനും അറിയാം എന്നായിരുന്നു അരവിന്ദിന്റെ മറുപടി. മറ്റുള്ളവരുടെ കമന്റ് ബോക്‌സിലെത്തി ആണത്തമില്ലായ്മ കമന്റ് ചെയ്യരുതെന്നും അരവിന്ദ് പറയുന്നു.

വിഡിയോ കാണാം;