Friday 30 September 2022 09:35 AM IST : By സ്വന്തം ലേഖകൻ

സ്പൈ ആയി വിവിധ ഗെറ്റപ്പുകളിൽ കാർത്തി: ‘സര്‍ദാർ’ ടീസര്‍ എത്തി

karthi

കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം ‘സര്‍ദാർ’ന്റെ ടീസര്‍ എത്തി. ചിത്രത്തില്‍ കാർത്തി ഒരു സ്പൈയുടെ റോളിലാണ്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് എന്നിവരും അഭിനയിക്കുന്നു. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ജോര്‍ജ് സി വില്യംസ്.

പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറില്‍ എസ്.ലക്ഷ്‍മണ്‍ കുമാറാണ് സര്‍ദാര്‍ നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും.