Thursday 03 December 2020 09:28 AM IST : By സ്വന്തം ലേഖകൻ

ആര്യയും പാ രഞ്ജിത്തും ഒന്നിക്കുന്നു! ‘സര്‍പ്പാട്ട പരമ്പരൈ’ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

arya

ആര്യയെ നായകനാക്കി സംവിധായകൻ പാ രഞ്ജിത്തിന്റെ ‘സര്‍പ്പാട്ട പരമ്പരൈ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിൽ വേറിട്ട ലുക്കിൽ ഒരു ബോക്സർ ആയാണ് ആര്യ എത്തുന്നത്.

1970-80 കാലത്തെ നോര്‍ത്ത് മദ്രാസിലെ സര്‍പ്പാട്ട പരമ്പരൈ എന്ന ബോക്‌സിങ് താരങ്ങളുടെ ചരിത്രവും ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുക.

കാബില എന്ന കഥാപാത്രമാണ് ചിത്രത്തിൽ ആര്യ. ദുഷാര വിജയന്‍ ആണ് നായിക. സന്തോഷ് പ്രതാപും പ്രധാന വേഷത്തിലെത്തുന്നു.

കെ 9 സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണന്റെതാണ്. മുരളി ജിയാണ് ഛായാഗ്രാഹകന്‍.