Friday 13 December 2019 12:57 PM IST : By സ്വന്തം ലേഖകൻ

തന്നെ തള്ളി രൺവീറിനെ മികച്ച നടനാക്കി! ഷാഹിദ് കപൂർ കുപിതനായി, വേദി വിട്ടു: നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി അവാർഡ് ദാന ചടങ്ങ്

shahid-new

നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ബോളിവുഡിലെ ഒരു സ്വകാര്യ അവാർഡ് ദാന ചടങ്ങ്. താരങ്ങൾക്കിടയിലെ മാനസിക അകൽച്ച കൂടി വെളിപ്പെടുത്തുന്നതായിരുന്നു ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ.

മികച്ച നടനുള്ള അവാർഡ് തനിക്ക് നൽകാതെ റൺവീർ സിങ്ങിന് നൽകിയതിൽ കുപിതനായി ഷാഹിദ് കപൂർ വേദി വിട്ടു പോയതാണ് ചർച്ചയായിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ദാനച്ചടങ്ങിൽ, മികച്ച നടനുള്ള അവാർഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് എത്തിയത്. എന്നാൽ പ്രതീക്ഷകൾ തകിടം മറിച്ച്, സംഘാടകർ അവാർഡ് രൺവീറിന് നൽകി.

അവാർഡ് വാങ്ങിയ ശേഷം വേദിയിൽ ഡാൻസ് കളിക്കാനുള്ള തയാറെടുപ്പുകളും ഷാഹിദ് നടത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സംഘാടകർ തീരുമാനം മാറ്റിയത് താരത്തെ ചൊടിപ്പിച്ചു.