ADVERTISEMENT

താന്‍ മരിച്ചെന്ന് വ്യാജ വാർത്ത നൽകിയവർക്ക് നന്ദി പറഞ്ഞ് നടി ഷക്കീല.

‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. എന്തായാലും ഇങ്ങനെയൊരു വ്യാജ വാർത്ത കൊണ്ട് ഒരു കാര്യം മനസ്സിലായി. എന്നെക്കുറിച്ച് ഓര്‍ക്കാൻ കുറേ ആളുകൾ ഉണ്ടെന്ന്. വ്യാജ വാർത്ത വന്നതിൽ പിന്നെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്’. – ഷക്കീല കുറിച്ചു.

ADVERTISEMENT

ഷക്കീല മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസമാണ് വ്യാജ പ്രചാരണമുണ്ടായത്.

ADVERTISEMENT
ADVERTISEMENT