Saturday 22 February 2020 11:23 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങള്‍ക്ക് ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’! ശിൽപ്പ ഷെട്ടി വീണ്ടും അമ്മയായി

shilpa

ബോളിവുഡിന്റെ താരനായികയായിരുന്ന ശിൽപ്പ ഷെട്ടി വീണ്ടും അമ്മയായി. ശിൽപ്പ ഷെട്ടി–രാജ് കുന്ദ്ര ദമ്പതികൾക്ക് മകൾ പിറന്ന വിവരം ഇതിനോടകം ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. വ്യവസായിയാണ് രാജ് കുന്ദ്ര. ജീവിതത്തിൽ പുതിയ അതിഥി എത്തിയ സന്തോഷം ഇരുവരും ഇൻസ്റ്റഗ്രാമില്‍ പങ്കിട്ടു. സമിഷ എന്നാണ് ശിൽപ്പയും രാജും മകൾക്ക് നൽകിയ പേര്. ഫെബ്രുവരി 15ന് ആണ് സമിഷയുടെ ജനനം. വാടക ഗർഭധാരണത്തിലൂടെയാണ് ശിൽപയ്ക്കും രാജിനും കുഞ്ഞ് പിറന്നത്.

“ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരു അത്ഭുതത്തിലൂടെ മറുപടി ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ മാലാഖ സമിഷ ഷെട്ടിയുടെ വരവ് ഞങ്ങൾ സന്തോഷപൂർവം അറിയിക്കുന്നു. ഞങ്ങളുടെ മാലാഖയെ അനുഗ്രഹിക്കൂ” ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘ദൈവത്തെ പോലെ ഒരാളെ ലഭിച്ചിരിക്കുന്നു’ എന്നാണ് സമിഷ എന്ന വാക്കിന് അർത്ഥമെന്നും ശിൽപ്പ. സ എന്ന സംസ്കൃത വാക്കും മിഷ എന്ന റഷ്യൻ വാക്കും ചേർത്തുവച്ചാണ് ശിൽപയും രാജും മകൾക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. എട്ടു വയസുകാരനായ വിയാൻ എന്നൊരു മകൻ കൂടിയുണ്ട് ദമ്പതികൾക്ക്.