Monday 26 October 2020 11:59 AM IST : By സ്വന്തം ലേഖകൻ

വിസ്മയിപ്പിച്ച് സൂര്യ! ‘സൂരറൈ പൊട്രു’ ട്രെയിലർ എത്തി

surya

വിസ്മയിപ്പിച്ച് ‘സൂരറൈ പൊട്രു’ ട്രെയിലർ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ നായകനാകുന്ന ഈ തമിഴ് ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുന്നത്.

മോഹൻ ബാബു , പരേഷ് റാവൽ, അപർണ ബാലമുരളി, ഉർവശി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെക്കൺ സ്ഥാപകനുമായ ജി.ആർ. ഗോപിനാഥന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് കഥ പറയുക. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ കാണാം.