ADVERTISEMENT

കഴിഞ്ഞ ദിവസമാണ് നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായത്. നടിയും ആങ്കറുമായ ശ്രീലക്ഷ്മിയെ ജീവിതസഖിയാക്കിയത് പൈലറ്റായ ജിജിൻ ജഹാംഗീറാണ്. ലുലു ബോൽഗാട്ടി സെന്ററിൽ വച്ചായിരുന്നു വിവാഹം. അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയും ജിജിനും വിവാഹിതരായത്. 

sreelakshmi-we3213

വിവാഹദിവസം ഇസ്ലാം മതവിശ്വാസ പ്രകാരം നോർത്തിന്ത്യൻ സ്റ്റൈലിലായിരുന്നു ശ്രീലക്ഷ്മി വധുവായി ഒരുങ്ങിയത്. ഇപ്പോഴിതാ ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് വൈറലാവുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് മനോഹരമായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. 

unni-sreelakshmi3

മതം മാറിയെന്ന് പറഞ്ഞു പരിഹസിച്ചവർക്ക് മുന്നിലാണ് ശ്രീലക്ഷ്മിയുടെ പുത്തൻ ലുക്ക്. ഇസ്ലാം മതവിശ്വാസപ്രകാരമുള്ള വിവാഹ വസ്ത്രത്തിൽ എത്തിയതും മണ്ഡപത്തിൽ ശ്രീലക്ഷ്മി എന്ന പേരിനു പകരം ലച്ചു എന്നെഴുതിയതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അപവാദം പറഞ്ഞവർക്കുള്ള മറുപടി എന്നപോലെയാണ് പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി തനിനാടൻ വധുവായി ശ്രീലക്ഷ്മി എത്തിയത്. പപ്പ ആഗ്രഹിച്ചത് പോലൊരു കുടുംബത്തിലേക്കാണ് താന്‍ ചെല്ലുന്നതെന്നും വിവാഹത്തിന് പപ്പയെ മിസ് ചെയ്തിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. 

sreeimage

കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ ജഹാംഗീർ എത്തിയത്. മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ‘വനിത’യിലൂടെയാണ് വിവാഹ വാർത്ത ശ്രീലക്ഷ്മി ആരാധകരെ അറിയിച്ചത്. കൂടുതൽ വിശേഷങ്ങൾ പുതിയ ലക്കം ‘വനിത’യില്‍ (നവംബർ 15–30, 2019) താരം പങ്കുവച്ചിട്ടുണ്ട്. 

ADVERTISEMENT
ADVERTISEMENT