Monday 21 September 2020 09:19 AM IST : By സ്വന്തം ലേഖകൻ

‘പിള്ളേർ ഓണ്‍ലൈന്‍ ക്ലാസിനിടെ ഓടിപ്പോയി കല്യാണം കഴിച്ചതാണോ...’? ‘പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവരെ സങ്കടപ്പെടുത്തി’ ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ട്

sreelanka

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ മലയാളി യുവത്വത്തിനിടയിലെ പ്രധാന ചർച്ച. കാഴ്ചയില്‍ വളരെ ചെറുപ്പം എന്നു തോന്നിക്കുന്ന വധൂവരൻമാരാണ് ചിത്രങ്ങളിലെ ഹൈലൈറ്റ്. ഇവർ ശ്രീലങ്കൻ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. ഒരു ശ്രീലങ്കൻ വെഡ്ഡിങ് ഫോട്ടോഗ്രഫി ടീമിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇവർ യഥാർത്ഥത്തിൽ വിവാഹിതരാണോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനായുള്ള ഫോട്ടോഷൂട്ടാണോ ഇതെന്നൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു. ഇതിനെ ചുറ്റിപ്പറ്റി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

വിവാഹം കഴിക്കാത്തവര്‍ക്ക് വലിയ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന ചിത്രമാണിതെന്നും, പിള്ളേരൊക്കെ ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ കല്യാണം കഴിച്ചു തുടങ്ങിയോ എന്നുമൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. നെത്മി – ബുദ്ധിക ദമ്പതികൾക്ക് ആശംസകൾ നേരുകയാണ് മറ്റൊരു കൂട്ടർ.

എന്തായാലും ഈ ‘ശ്രീലങ്കൻ കല്യാണപ്പടം’ ഇതിനോടകം ഹിറ്റ് ചാർട്ടിലെത്തിക്കഴിഞ്ഞു.