ADVERTISEMENT

സോഷ്യൽ മീഡിയയിൽ തരംഗമായി കിങ് ഖാന്റെ ഏറ്റവും പുതിയ ചിത്രം. തകർപ്പൻ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ആരാധകർ ആഘോഷമാക്കുകയാണ്.

മുടി നീട്ടി, തൊപ്പിയും സണ്‍ഗ്ലാസും ധരിച്ച്, ഒരു ബില്യാര്‍ഡ്‍സ് ടേബിളിനരുകിലാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നില്‍പ്പ്.

ADVERTISEMENT

പങ്കുവച്ച് മണിക്കൂറിനുള്ളില്‍ ചിത്രം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. രണ്ട് മണിക്കൂറിനുള്ളില്‍ 50,000ല്‍ അധികം ലൈക്കുകളും 5,700ല്‍ അധികം ഷെയറുകളും ചിത്രം നേടി.

സിദ്ധാര്‍ഥ് ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന ‘പത്താന്‍’ ആണ് 3 വര്‍ഷങ്ങള്‍ക്കു ശേഷം സ്ക്രീനിലെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള ചിത്രം ആണ് പുതിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT