സിനിമയിൽ പതിനഞ്ചു വർഷം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ഉലകനായകന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസൻ.
‘15 വർഷം...എനിക്ക് ചിലപ്പോഴൊക്കെ വിശ്വസിക്കാൻ പറ്റില്ല... സിനിമയിൽ അഭിനയിച്ചതിൽ എപ്പോഴും നന്ദിയുണ്ട്.
ഞാൻ വളർന്ന അതേ മാന്ത്രിക ലോകത്ത്, എന്റെ ജീവിതകാലം മുഴുവൻ എനിക്ക് നില്‍ക്കാന്‍ കഴിയും - എന്തൊരു അനുഗ്രഹം... എന്നെ മനോഹരമായ പാഠങ്ങൾ പഠിപ്പിച്ച എല്ലാവർക്കും നന്ദി, തീർച്ചയായും പ്രേക്ഷകർ! നിങ്ങളില്ലാതെ എന്റെ ഈ പതിപ്പ് ഇവിടെയുണ്ടാകുമായിരുന്നില്ല. ഒത്തിരി സ്നേഹത്തോടെ...ശ്രുത്സ്...’.– എന്നാണ് ശ്രുതി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കമല്‍ഹസ്സന്റെ മകളെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ശ്രുതി ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ്.