സിനിമയിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം സുഹാസിനി. മേനക, നദിയ മെയ്തു തുടങ്ങി പലതാരങ്ങളെയും ചിത്രങ്ങളിൽ കാണാം. ഒരു വിവാഹ ചടങ്ങിനായി എത്തിയതാണ് താരങ്ങളെന്നാണ് ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. ‘Wedding time friends time family time nostalgia time’ എന്നാണ് സുഹാസിനി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.
ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൂക്കാലം’ ആണ് സുഹാസിനി അടുത്തിടെ അഭിനയിച്ച മലയാള ചിത്രം.