സുമലതയുടെ മകൻ വിവാഹിതനായി: അഭിഷേകിന്റെ ജീവിതപ്പാതിയായി അവിവ
Mail This Article
×
നടി സുമലതയുടേയും പരേതനായ നടന്‍ അമ്പരീഷിന്റേയും മകന്‍ അഭിഷേക് വിവാഹിതനായി. മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിഡപയാണ് വധു. നടനാണ് അഭിഷേക്.
തമിഴ് സൂപ്പര്‍ താരം രജനികാന്ത്, കന്നഡ താരം യഷ്, മോഹന്‍ ബാബു, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, സുഹാസിനി മണിരത്നം തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിനെത്തി.
പത്നി ലതയോടൊപ്പമാണ് രജനികാന്ത് എത്തിയത്. രജനികാന്ത് നവദമ്പതികളെ ആശിര്‍വദിക്കുന്ന വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.