Saturday 20 April 2019 03:44 PM IST : By സ്വന്തം ലേഖകൻ

വില നൂറു രൂപ മുതൽ മുകളിലേക്ക്; സണ്ണി ലിയോൺ പോസ്റ്ററുകൾ വിൽപനയ്ക്ക്

sunny-new

രാജ്യമാകെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. ഏതു ഭാഷയിലും സണ്ണിക്കു കിട്ടുന്ന പ്രേക്ഷക സ്വീകാര്യത അതിശയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ സണ്ണിയുടെ ചിത്രങ്ങളും ഫ്ളിപ്കാർട്ടിൽ വിൽപനയ്ക്കെത്തിയിരിക്കുന്നു. വിവിധ സൈസിലുള്ള, മികച്ച ക്വാളിറ്റിയുള്ള പോസ്റ്ററുകളാണ് ഫ്ളിപ്കാർട്ടിൽ വിൽപനയ്ക്കെത്തിയിരിക്കുന്നത്.

വ്യത്യസ്ത ഗെറ്റപ്പിലുള്ള സണ്ണിയുടെ ചിത്രങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. നൂറുരൂപ മുതൽ മുകളിലേക്ക് വിലയുള്ള നൂറുകണക്കിന് ചിത്രങ്ങള്‍ ഇതിലുണ്ട്.

മമ്മൂട്ടി നായകനായ ‘മധുരരാജ’യിലൂടെ സണ്ണി മലയാളത്തിലേക്കും വരവറിയിച്ചിരിക്കുകയാണിപ്പോൾ. ചിത്രത്തിൽ ‘മോഹമുന്തിരി’ എന്നാരംഭിക്കുന്ന ഗാനരംഗത്താണ് താരം ഐറ്റം ഡാൻസുമായെത്തുന്നത്. ചിത്രം വൻ വിജയമാണ്.

സന്തോഷ് നായർ സംവിധാനം ചെയ്യുന്ന സച്ചിനാണ് സണ്ണി നായികയാകുന്ന ആദ്യ മലയാള ചിത്രം.