ADVERTISEMENT

കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന്, സിനിമാ ചിത്രീകരണം നിർത്തി വച്ചതിന്റെ പശ്ചാത്തലത്തിൽ, തമിഴ്നാട്ടിൽ സിനിമാ മേഖലയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നടൻമാരായ സൂര്യയും കാർത്തിയും അച്ഛൻ ശിവകുമാറും. പത്തുലക്ഷം രൂപയാണ് ഇതിനായി കുടുംബം നൽകിയത്.

ദിവസവേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകാൻ ഈ തുക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരങ്ങൾ കൈമാറിയത്. ഉപജീവനമാര്‍ഗം ഇല്ലാതായ തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്സി പ്രസിഡന്റ ് ആര്‍.കെ സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT