Monday 21 September 2020 04:51 PM IST : By സ്വന്തം ലേഖകൻ

‘കാവേരി എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്, പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു’! കണ്ണീരോടെ സൂര്യ കിരണ്‍ പറയുന്നു: വിഡിയോ

kaveri

സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി തന്നെ പിരിഞ്ഞു പോയതെന്നും താനിപ്പോഴും കാവേരിയെ സ്നേഹിക്കുന്നുണ്ടെന്നും താരത്തിന്റെ മുൻ ഭർത്താവും സംവിധായകനുമായ സൂര്യ കിരൺ.

‘അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്.’– ഒരു അഭിമുഖത്തിൽ സൂര്യ കിരണ്‍ പറയുന്നു.

സൂര്യ കിരണിന്റെ വെളിപ്പെടുത്തലുകൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. 2010ലാണ് സൂര്യ കിരണും കാവേരിയും വിവാഹിതരായത്. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുവരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരണ്‍.

പുതിയ തെലുങ്ക് ബിഗ് ബോസില്‍ സൂര്യ കിരണും പങ്കെടുത്തിരുന്നു. ബിഗ് ബോസിന് ശേഷം നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് അദ്ദേഹം തുറന്നു സംസാരിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.