ADVERTISEMENT

ബോളിവുഡ് നടി സ്വര ഭാസ്‌കറിനും ഭര്‍ത്താവ് ഫഹദ് അഹമ്മദിനും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് സ്വര ഈ സന്തോഷം പങ്കുവച്ചത്. റാബിയ എന്നാണ് മകളുടെ പേര്.

‘ഞങ്ങളുടെ മകള്‍ റാബിയ 2023 സെപ്റ്റംബര്‍ 23 ന് പിറന്നു. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി അറിയിക്കുന്നു. അത് പുതിയ ലോകമാണ്’.– മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സ്വര കുറിച്ചു.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സ്വരയ്ക്ക് ആശംസകള്‍ നേർന്ന് കമന്റുകളുമായി എത്തുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് സ്വരയും സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT