ADVERTISEMENT

വിവാദ വാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് നടി തപ്സി പന്നു. പുരുഷൻമാരെല്ലാം വൃത്തികെട്ടവരാണെന്ന് താരം പറഞ്ഞതായുള്ള വാർത്തയും അതിനെത്തുടർന്നുണ്ടായ ചർച്ചകളും വലിയ വിവാദങ്ങൾക്കു കാരണമായ സാഹചര്യത്തിലാണ് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചെന്ന് വ്യക്തമാക്കി ഒരു ചാനലിനെതിരെ താരം രംഗത്തു വന്നത്. അത്തരത്തിലുള്ള പരാമര്‍ശം നടത്തിയെങ്കിൽ അതിന്റെ ദൃശ്യങ്ങൾ കാണിക്കാനും താരം ചാനലിനോട് ആവശ്യപ്പെട്ടു.

കളേഴ്സി ടി.വിയിലെ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയിൽ തപ്സി പങ്കെടുത്തിരുന്നു. പരിപാടിയിൽ, നടൻ വിക്കി കൗശൽ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും തപ്സി പറഞ്ഞെന്നായിരുന്നു ഇതേത്തുടർന്നുണ്ടായ വാർത്ത.

ADVERTISEMENT

തപ്സിക്കെതിരെ വൻ വിമർശനങ്ങൾക്കാണ് ഇതു വഴി തെളിച്ചത്. അതോടെയാണ് ട്വിറ്ററിൽ വിശദീകരണവുമായി നടി രംഗത്തു വന്നതും.

‘‘പ്രേക്ഷകരെ ആകർഷിക്കാനും റേറ്റിങ് ലഭിക്കാനും എന്തും ചെയ്യാം എന്ന ദയനീയത എന്നെ അത്ഭുതപ്പെടുത്തുന്നു. തെറ്റായി വ്യാഖ്യാനിക്കുകയല്ല, തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. ഞാൻ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കാമെങ്കിൽ നന്നായിരുന്നു’’. – ‘നോട്ട് കൂള്‍’, ‘ചീപ്പ് സ്റ്റണ്ട്’ എന്നീ ഹാഷ്ടാഗുകൾക്കൊപ്പം താരം കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT