Saturday 14 December 2024 02:33 PM IST : By സ്വന്തം ലേഖകൻ

വിജയ്‌യും തൃഷയും ഗോവയിലെത്തിയത് ഒന്നിച്ചെന്ന് റിപ്പോർട്ട്: കടുത്ത സൈബർ ആക്രമണം നേരിട്ട് താരങ്ങൾ

vijay

തമിഴ് താരങ്ങളായ വിജയ്‌ക്കും തൃഷയ്ക്കുമെതിരെ കടുത്ത സൈബർ ആക്രമണവുമായി ഒരു സംഘം.

ദിവസങ്ങൾക്ക് മുൻപ് ഗോവയിൽ വച്ച് നടന്ന കീർത്തി സുരേഷ് – ആന്റണി തട്ടിൽ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചാണെന്ന വാർത്തയെത്തുടർന്നാണ് ആക്രമണം. എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഫ്ളൈറ്റിലേക്ക് കയറുന്നതും, അവിടെ നിന്നും കാറിൽ പുറപ്പെടുന്നതുമായ ചിത്രങ്ങളും മറ്റും എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യാപകമായി പ്രചരിച്ചു. ചെന്നൈ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നു ഗോവയിലെ മനോഹർ ഇന്റർനാഷനൽ എയർപോർട്ടിൽ വന്നിറങ്ങിയ ആറ് യാത്രികരുടെ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തിയ രേഖയിലും ഒന്നാം പേര് സി. ജോസഫ് വിജയ്‌യും രണ്ടാം പേര് തൃഷ കൃഷ്ണനുമാണ്.

വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി പല ഗോസിപ്പുകളും മാധ്യമങ്ങളിലടക്കം ഉയർന്നു വന്നതിന്റെ ഭാഗമാണ് പുതിയ വാർത്തയെ തുടർന്നുള്ള ചർച്ചകൾ. തമിഴ് സിനിമാ ലോകത്തെ ഹിറ്റ് ജോഡികളാണ് തൃഷയും വിജയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.