ADVERTISEMENT

നടി ഉര്‍വശി റൗട്ടേലയുടെ മുപ്പതാം ജൻമദിനത്തിൽ 24 കാരറ്റ് സ്വര്‍ണം കൊണ്ട് തയ്യാറാക്കിയ കേക്ക് സര്‍പ്രൈസ് സമ്മാനമായി നൽകി പഞ്ചാബി റാപ്പര്‍ യോയോ ഹണി സിങ്. മൂന്ന് കോടി രൂപ വിലമതിക്കുന്നതാണ് കേക്ക്.

ഹണി സിങ്ങിന്റെ പുതിയ സംഗീത ആല്‍ബമായ ലവ് ഡോസ് 2ന്റെ സെറ്റില്‍ വച്ചാണ് ഉര്‍വശി റൗട്ടേലയുടെ ജന്മദിനം ആഘോഷിച്ചത്. 24 കാരറ്റ് സ്വര്‍ണ കേക്ക് എന്ന് ഉര്‍വശി ജന്മദിനാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരിയായ പെണ്‍കുട്ടിയാണ് തന്നെ സംബന്ധിച്ച് ഉര്‍വശി എന്ന് ഹണി സിങ് പറഞ്ഞു. ഉര്‍വശിയെ പോലെ ആഗോള സൂപ്പര്‍ സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതിനാലാണ് മൂന്ന് കോടി രൂപയുടെ കേക്ക് സമ്മാനിച്ചതെന്നും ഹണി സിങ് പറഞ്ഞു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT