ADVERTISEMENT

ബോളിവുഡ് നടി വഹീദ റഹ്‍മാന് ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്.

1938 ല്‍, ഇപ്പോഴത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിൽ ജനിച്ച വഹീദ 1955 ല്‍, തെലുങ്ക് ചിത്രം രോജുലു മരായിയിലൂടെയാണ് സിനിമയിലെത്തിയത്. മറ്റൊരു തെലുങ്ക് ചിത്രത്തിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചതിനു ശേഷമാണ് ബോളിവുഡിൽ എത്തിയത്. സിഐഡിയാണ് ഹിന്ദിയിൽ ആദ്യ ചിത്രം. പ്യാസ, കാഗസ് കെ ഫൂല്‍, ചൌധവി കാ ചാന്ത്, സാഹെബ് ബീവി ഓര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1971 ല്‍ പുറത്തിറങ്ങിയ രേഷ്മ ഓര്‍ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

ADVERTISEMENT

1972 ല്‍ പത്മശ്രീയും 2011 ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 1972 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യയാണ് അഭിനയിച്ച ഒരേയൊരു മലയാള ചിത്രം. 2021 ല്‍ എത്തിയ സ്കേറ്റര്‍ ഗിരിയാണ് അഭിനയിച്ചതില്‍ അവസാനം റിലീസായ ചിത്രം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT