Wednesday 05 February 2025 02:36 PM IST : By സ്വന്തം ലേഖകൻ

ബാലയുടെ ‘വണങ്കാൻ’ ഇനി കേരളത്തിലേക്ക്, റീലീസ് തീയതി പ്രഖ്യാപിച്ചു

vanangan

അരുൺ വിജയ്‌യെ നായകനാക്കി ‌തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത ‘വണങ്കാൻ’ ഫെബ്രുവരി 7ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തും. റോഷ്നി പ്രകാശ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൻഹ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

സമുദ്രക്കനി, മിസ്‍കിൻ, ഛായാ ദേവി, ബാല ശിവജി, ഷണ്‍മുഖരാജൻ, യോഹൻ ചാക്കോ, കവിതാ ഗോപി, ബൃന്ദാ സാറതി, അരുള്‍ദോസ്, ചേരണ്‍രാജ് തുടങ്ങിയവും പ്രധാന വേഷങ്ങളിൽ എത്തും. ആര്‍ ബി ഗുരുദേവാണ് ഛായാഗ്രാഹണം. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സാം സി എസ് ആണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്.

സതീഷ് സൂര്യയാണ് എഡിറ്റർ. ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.