Monday 17 December 2018 04:52 PM IST : By സ്വന്തം ലേഖകൻ

കാലിക പ്രസക്തിയുള്ള ആശയവുമായി ‘വെയിൽമായും നേരം’; ഹ്രസ്വചിത്രം ട്രെൻഡിങ്ങിൽ

veyil

രോഗം പോലെ തീവ്രവും ഭയാനകവുമാണ് രോഗഭീതിയിൽ ജീവിക്കുക എന്നത്. അത്തരമൊരു ആശയത്തിന്റെ ദൃശ്യാവിഷ്കാരമാണ് ‘വെയിൽമായും നേരം’. സ്തനാർബുദ ഭീതിയിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെയും ചുറ്റുമുള്ളവരുടെയും മാനസികാവസ്ഥകളിലൂടെയാണ് ഈ ഹ്രസ്വചിത്രം മുന്നോട്ടു പോകുന്നത്.

അരലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി യൂ ട്യൂബ് ട്രെൻഡിങ്ങിൽ മുപ്പതാം സ്ഥാനത്തെത്തിയ, ആറ് മിനിറ്റും പതിമ്മൂന്നു സെക്കന്റും ദൈർഘ്യമുള്ള ‘വെയിൽമായും നേരം’ പ്രശസ്ത സംവിധായകൻ ആഷിക് അബുവാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

കോട്ടയം സ്വദേശിയായ ശരത് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. സുഹൃത്തുക്കളുടെയും മറ്റും അനുഭവം അടുത്തറിഞ്ഞപ്പോഴുണ്ടായ തിരിച്ചറിവിൽ, ആർ. രാമദാസാണ് തിരക്കഥയൊരുക്കിയത്. ജയൻ രാജൻ, സജിത സന്ദീപ്, ജാസ്മിൻ ഹണി, സുദീപ് ടി. ജോർജ് എന്നിവർ കഥാപാത്രങ്ങളായെത്തുന്ന ഷോർട്ട് ഫിലിമിന്റെ നിർമാണം ഇദയ പ്രൊഡക്ഷൻസ്.