തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാർ നായകനാകുന്ന ‘വിഡാ മുയര്‍ച്ചി’യുടെ പുതിയ പോസ്റ്റർ എത്തി. നടി റെജിന കാസൻഡ്രയുടെയും ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പുതിയ പോസ്റ്റര്‍.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുമാണ്. മഗിഴ് തിരുമേനിയാണ് സംവിധാനം. തൃഷയാണ് നായിക.
അതേ സമയം, അറ്റ്‍ലിയുടെ പുതിയ ചിത്രത്തില്‍ അജിത്ത് നായകനാകും എന്നു റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നറിയുന്നു.