Wednesday 27 November 2024 10:26 AM IST : By സ്വന്തം ലേഖകൻ

മറ്റൊരു വെട്രിമാരന്‍ സംഭവം ലോഡിങ്...‘വിടുതലൈ പാര്‍ട്ട് രണ്ട്’ ട്രെയിലര്‍ എത്തി

viduthalai

വിജയ് സേതുപതി, വെട്രിമാരന്‍, മഞ്ജു വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ ഒരുക്കുന്ന ‘വിടുതലൈ പാര്‍ട്ട് രണ്ട്’ന്റെ ട്രെയിലര്‍ എത്തി.

ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും റിലീസ് ചെയ്തത്. ചിത്രം 2024 ഡിസംബര്‍ 20ന് തിയറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്‍എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധാനം – ഇളയരാജ. ഡിഒപി: ആര്‍.വേല്‍രാജ്, കലാസംവിധാനം: ജാക്കി, എഡിറ്റര്‍: രാമര്‍.