ADVERTISEMENT

തന്റെ പുതിയ പ്രൊജക്ടിൽ നിന്ന് തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാർ സംവിധായകന്‍ വിഘ്നേഷ് ശിവനെ ഒഴിവാക്കിയത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വിഘ്നേശ് പറഞ്ഞ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ട അജിത്തിന് ഫുള്‍ സ്ക്രിപ്റ്റ് തൃപ്തി നൽകിയില്ലെന്നും തിരുത്തലുകളിലും പ്രതീക്ഷയ്ക്കൊത്തുയരാത്തതിനാൽ താരം പിൻമാറിയെന്നുമാണ് അറിയുന്നത്. വിഘ്നേശ് ‘എകെ 62’ ല്‍ നിന്നു പുറത്തായതോടെ അനിരുദ്ധ് സംഗീത സംവിധായക സ്ഥാനത്ത് നിന്നും മാറി.

ADVERTISEMENT

മഗിഴ് തിരുമേനിയായിരിക്കും അജിത്തിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുക. ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, ‘എകെ 62’ നഷ്ടപ്പെട്ടതിൽ വിഘ്നേശ് ദുഖിതനാണത്രേ. വിഘ്നേശ് അടുത്തിടെ പങ്കുവച്ച ഒരു ഇന്‍സ്റ്റ സ്റ്റോറിയാണ് ചർച്ചയ്ക്ക് കാരണം. ‘നാനും റൌഡി താന്‍’ എന്ന ചിത്രത്തില്‍ വിഘ്നേശ് എഴുതിയ, ലഭിച്ചത് നഷ്ടപ്പെടുന്നതും, നഷ്ടപ്പെട്ടത് ലഭിക്കുന്നതും എന്ന വരികളാണ് ഈ സ്റ്റോറിയില്‍. ചില വരികള്‍ക്ക് വലിയ അര്‍ത്ഥം ഉണ്ടെന്നും അദ്ദേഹം ഒപ്പം കുറിച്ചു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT