ADVERTISEMENT

ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ വിജയ്‌യുടെ നായികയായി തൃഷ എത്തുമെന്ന് റിപ്പോർട്ട്. ‘ദളപതി 67’ എന്നു താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രം ഡിസംബര്‍ ആദ്യ ആഴ്‍ചയോടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ലോകേഷിന്റെ ‘വിക്രം’. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, , കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT