തമിഴ് സിനിമയുടെ താരചക്രവർത്തി വിജയ്ക്കൊപ്പം പൊങ്കൽ ആഘോഷമാക്കി നടി കീർത്തി സുരേഷും ഭർത്താവ് ആന്റണിയും. വിജയ്‌യുടെ മാനേജർ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള ദ് റൂട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു ആഘോഷം. മലയാളത്തിൽ നിന്നും മമിത ബൈജുവും കല്യാണി പ്രിയദർശനും ആഘോഷത്തിൽ പങ്കെടുത്തു.
അടുത്തിടെയായിരുന്നു കീർത്തിയുടെയും ആന്റണിയുടെയും വിവാഹം. ചടങ്ങിൽ വിജയ് പങ്കെടുത്തിരുന്നു.