Monday 27 July 2020 12:52 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മരണം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതായിരിക്കണം’! നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

vijayalakshmi

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നടി വിജയലക്ഷ്മി ആശുപത്രിയിൽ. ഞായറാഴ്ചയാണ് സംഭവം.

ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാക്കളും അനുയായികളും തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് നടി വിഡിയോ സന്ദേശത്തിൽ പറയുന്നു.

‘ഇതെന്റെ അവസാന വിഡിയോയാണ്. കഴിഞ്ഞ നാലു മാസമായി സീമനും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരും കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ അമ്മയ്ക്കും സഹോദരിക്കും വേണ്ടി എന്നാൽ കഴിയും വിധം അതിജീവിക്കാൻ ശ്രമിച്ചു. ഇനിയും എനിക്കീ സമ്മർദ്ദം താങ്ങാൻ വയ്യ. എന്നെ നിരന്തരം ഉപദ്രവിക്കുന്നു. എന്റെ മരണം എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്നതായിരിക്കണം, ആരുടേയും അടിമയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’.– ഞായറാഴ്ച വൈകുന്നേരം പുറത്തുവിട്ട വിഡിയോയിൽ വിജയലക്ഷ്മി പറയുന്നു.