Saturday 10 February 2024 11:29 AM IST : By സ്വന്തം ലേഖകൻ

എസ്. യു. അരുൺകുമാറിന്റെ വിക്രം ചിത്രത്തിൽ എസ്. ജെ സൂര്യയും: പ്രതീക്ഷയോടെ ആരാധകർ

sj-surya

വിക്രത്തെ നായകനാക്കി എസ്. യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ എസ്. ജെ സൂര്യയും ഒരു പ്രധാന വേഷത്തിൽ. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്.

വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിലും സിനിമ ലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.