Saturday 20 October 2018 03:36 PM IST : By സ്വന്തം ലേഖകൻ

വീരുവിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ; ലാലേട്ടാ വിളിയുമായി മനം കവർന്ന് സെവാഗ്!

virendra1

വീണ്ടും മലയാളികളുടെ മനം കവർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. ഇത്തവണ വീരുവിന്റെ ലാലേട്ടാ വിളിയാണ് ആരാധകരെ ഹരം കൊള്ളിച്ചിരിക്കുന്നത്. സെവാഗിന്റെ ജന്മദിനമായിരുന്നു ഇന്ന്. നിരവധി പേരാണ് ട്വിറ്ററിലൂടെയും അല്ലാതെയും താരത്തിന് ആശംസകൾ അർപ്പിച്ചത്.

ഇക്കൂട്ടത്തിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും വീരുവിന് ജന്മദിനാശംസകൾ നേർന്നു. മോഹൻലാലിന്റെ ’പിറന്നാൾ ആശംസകൾ ഡിയർ’ എന്ന സന്ദേശത്തിന് വിരേന്ദറിന്റെ മറുപടിയുമെത്തി. ’താങ്ക്യൂ ഡിയർ ലാലേട്ടൻ’ എന്നാണ് താരം പ്രതികരിച്ചത്. ഒരൊറ്റ ലാലേട്ടൻ വിളിയോടെ മലയാളികൾക്ക് വീരുവിനോടുള്ള ഇഷ്ടം കൂടുകയും ചെയ്തു.

veeru90