Friday 09 February 2024 11:47 AM IST : By സ്വന്തം ലേഖകൻ

‘സഹനടനാകാൻ താൽപര്യമില്ല, ഇത്രയും വർഷം കഷ്ടപ്പെട്ടത് നായകനാകാൻ’: തുറന്നു പറഞ്ഞ് വിഷ്ണു വിശാൽ

vishnu-vishal

സഹനടനാകാൻ താൽപര്യമില്ലെന്നും ഇത്രയും വർഷം കഷ്ടപ്പെട്ടത് നായകനാകാനാണെന്നും തമിഴ് നടൻ വിഷ്ണു വിശാൽ. വലിയ താരങ്ങളുടെ സിനിമകയിലേക്ക് സഹനടനായും സഹോദരനായും അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ടെന്നും എന്നാല്‍ ആ ഓഫറുകൾ താൻ നിരസിച്ചുവെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വിഷ്ണു പറഞ്ഞു.

‘ഞാൻ അഭിനയിച്ചതിൽ28 ശതമാനം സിനിമകൾ മാത്രമേ അത്ര വിജയമാവാകാതെയുള്ളൂ. 72 ശതമാനം സിനിമകളും ബോക്സ് ഒാഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതൊരു ചെറിയ നേട്ടമല്ല. ഈ ശതമാനം ഇനിയും വർധിക്കണമെന്നുണ്ട്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെണം. നിർമാതാവിനും വിതരണക്കാരനും എനിക്കും പണവും കിട്ടണം. സിനിമയ്ക്ക് ബിസിനസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആവറേജ് സിനിമയിൽ അഭിനയിക്കില്ല. എനിക്ക് നല്ല സിനിമകൾ നിർമിക്കണം. നല്ല സിനിമകളിൽ അഭിനയിക്കണം’.– വിഷ്ണു പറഞ്ഞു.