Tuesday 14 September 2021 10:34 AM IST : By സ്വന്തം ലേഖകൻ

3 ദിവസത്തെ ആഘോഷങ്ങൾ, പങ്കെടുത്തത് 67 പേർ മാത്രം: ആരാധകർ ഏറ്റെടുത്ത് വിഷ്ണു – ജ്വാല കല്യാണ വിഡിയോ

vishnu

ആരാധകർ ഏറ്റെടുത്ത് നടൻ വിഷ്ണു വിശാലിന്റെ മനോഹരമായ കല്യാണ വിഡിയോ. ഏപ്രിൽ മാസമായിരുന്നു ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയും വിഷ്ണു വിശാലും വിവാഹിതരായത്.

വിഷ്ണുവിന്റെ യുട്യൂബ് ചാനലിലൂടെയാണ് വിവാഹവിഡിയോ റിലീസ് ചെയ്തത്.

ഓർഗാനോ ഫാം ഹൗസില്‍ നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 67 പേർക്കു മാത്രമായിരുന്നു ക്ഷണം. വിവാഹാഘോഷം മൂന്ന് ദിവസം നീണ്ടുനിന്നു.

വിഷ്ണുവിന്റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൻ താരം ചേതന്‍ ആനന്ദാണ് ജ്വാലയുടെ ആദ്യ ഭർത്താവ്. 2011ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. രഞ്ജിനി നട്‌രാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യഭാര്യ. 2010ൽ ഇവർ വിവാഹിതരായി. 2018ല്‍ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.