ADVERTISEMENT

കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയ, കമൽഹാസനും ആമിർ ഖാനുമൊപ്പമുള്ള തന്റെ ഒരു ചിത്രം നടൻ വിഷ്ണു വിശാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായതിന് പിന്നാലെ, താരത്തിനെതിരെ രജനികാന്ത് ആരാധകർ രംഗത്ത്. വിഷ്ണു വിശാൽ ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് രജനി ആരാധകരെ ചൊടിപ്പിച്ചത്. ‘സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങൾ കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്’ എന്നായിരുന്നു വിഷ്ണുവിന്റെ കുറിപ്പ്. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദമാണ് രജനി ആരാധകര്‍ ഉയർത്തുന്നത്. സൈബര്‍ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തില്‍ നിന്ന് ‘സൂപ്പര്‍’ എന്ന വാക്ക് വിഷ്ണു നീക്കി.

‘സൂപ്പർസ്റ്റാർസ് എല്ലാ കാരണങ്ങൾ കൊണ്ടും സൂപ്പർസ്റ്റാർസ് ആണ്. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ഞാൻ ദുര്‍ബലനാണെന്ന് കരുതരുത്. സൂപ്പർസ്റ്റാർസ് ആയ എല്ലാവരെയും എനിക്കിഷ്ടമാണ്. എന്റെ ടൈംൈലനിൽ നെഗറ്റിവിറ്റി പരത്തുന്നവർ ദയവായി ഒഴിഞ്ഞു തരണം. നമ്മുടെ ഇടയിൽ ഒരേയൊരു ‘സൂപ്പർസ്റ്റാർ’ ടൈറ്റിൽ മാത്രമാണുള്ളത്. പക്ഷേ എന്റെ ബഹുമാനത്തിന് അർഹമായ നേട്ടം കൈവരിച്ച എല്ലാവരും സൂപ്പർസ്റ്റാർസ് ആണ്. എല്ലാവരെയും സ്‌നേഹിക്കുക, സ്‌നേഹം പ്രചരിപ്പിക്കുക. വെറുപ്പിനോട് അകന്നു നിൽക്കുക. ദൈവം അനുഗ്രഹിക്കട്ടെ.’– വിഷ്ണു വിശാൽ കുറിച്ചു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT