ട്വന്റി ട്വന്റിയിൽ മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ യുവനായകൻ ഷെയിൻ നിഗം.
ഷെയിൻ മിണ്ടിത്തുടങ്ങി ?
അധികം മിണ്ടാത്ത ആളായിരുന്നു. ഒരാൾ വിളിച്ചു കൊല്ലുമെന്നു പറഞ്ഞാൽ പിന്നെ എന്തു ചെയ്യും? പിടിച്ചു നിൽക്കാന്‍ വേണ്ടിയാണ് എനിക്കു വേണ്ടി സംസാരിച്ചു തുടങ്ങിയത്.
ഇഷ്ടപ്പെട്ട സിനിമ ?
‘ദി പേഷ്യൻസ് സ്‌റ്റോൺ.’ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന അഫ്ഗാൻ ഫ്രഞ്ച് ചിത്രമാണ്.
ഇൻസ്പെയർ ചെയ്ത നടി ?
ഗൊൾഷിഫ്തെ ഫറാനി എന്ന ഇറാനിയൻ നടി, പേഷ്യൻസ് സിനിമയിലെ നായിക. മതനിയമം ലംഘിക്കുന്ന വ സ്ത്രം ധരിച്ചതിന്റെ പേരിൽ സർക്കാർ ശിക്ഷ വിധിച്ചപ്പോൾ ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ട് അവർ ഫ്രാൻസിലേക്ക് കുടിയേറി. ഇറാനിയൻ ചിത്രത്തിൽ മാത്രം അഭിനയിച്ചിരുന്ന അവ ർ പിന്നീട് ലോകമെമ്പാടുമുള്ള സിനിമകളിൽ അഭിനയിച്ചു.
കഥാപാത്രമായി മാറാറുണ്ടോ ?
നേരത്തെ ആ പ്രശ്നമുണ്ടായിരുന്നു. ‘കുമ്പളങ്ങി’യിലെ ബോബിയൊക്കെ കുറേ നാൾ ഒപ്പമുണ്ടായിരുന്നു. ഇപ്പൊ അ ത്ര ഇൻവോൾവ് ചെയ്യാതിരിക്കാനുള്ള ശ്രമത്തിലാണ്. അല്ലെങ്കിൽ മൈൻഡ് കൈവിട്ടു പോകും.
ടെൻഷന്‍... ?
ബേസിക്കലി നമ്മളെല്ലാം ഫ്രീഡത്തിന് വേണ്ടി ജീവിക്കുന്നവരാണ്. വിശപ്പ് മാറ്റുകയാണ് എല്ലാവരുടെയും ലക്ഷ്യം. എനിക്ക് ടെൻഷനില്ല. ലോകം ഇടിഞ്ഞു വീണാലും നുമ്മ ഹാപ്പിയാണ്.
ആഗ്രഹിച്ചു നടനായതാണോ ?
സ്കൂളിൽ പഠിക്കുമ്പോഴൊന്നും സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ല. വാപ്പച്ചിയും സിനിമയിൽ വലിയ തിരക്കുള്ള ആളായിരുന്നില്ല. പ്രപഞ്ചനാഥൻ സഹായിച്ചാണ് ഞാൻ നടനായത്. ഉള്ളിലെ ആഗ്രഹം സത്യമാണെങ്കിൽ വർക്കൗട്ടാകും.
ഷെയിൻ പിടി തരാത്ത ആളാണോ ?
എനിക്ക് രഹസ്യങ്ങളില്ല. എല്ലാ കാര്യവും ഉമ്മച്ചിക്കെങ്കിലും അറിയാം. എന്റെ ഇഷ്ടങ്ങളാണ് എന്റെ സിനിമകള്‍.

അഭിനയത്തിൽ നിന്നു വിലക്കിയാൽ ?
ക്യാമറമാനാകാൻ ആഗ്രഹമുണ്ട്, മ്യൂസിക് ചെയ്യാം, ഡ യറക്ട് ചെയ്യാം, പ്രൊഡ്യൂസറുമാകാം.
ട്രോളുകൾ ഒരുപാടുണ്ട് ?
എനിക്ക് മനസ്സിലായ കാര്യം അവർക്ക് മനസിലാകാത്തതിനു ഞാനെന്തു ചെയ്യാനാ. നാളെ എല്ലാവരും അറിയും, ഞാൻ പറഞ്ഞതാണ് ശരിയെന്ന്. പ്രകൃതിയാണ് സത്യം.
വൺ ലവ് ?
ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ച വാക്കുകളാണ്. ലവ് അ ല്ല, ‘ളവ്’ ആണ്. അതു പറയുമ്പോൾ നമ്മുടെ മൂന്നാംകണ്ണ് ഉ ത്തേജിപ്പിക്കപ്പെടും.
‘അമ്മ’യാണോ ഉമ്മയാണോ കൂടുതൽ സപ്പോർട്ട്?
സംശയമുണ്ടോ, ഉമ്മ തന്നെ. ഉമ്മച്ചി എപ്പോഴും കട്ടയ്ക്ക് കൂടെയുണ്ട്.
എന്തു പ്രഹസനമാണ് സജി എന്നു പറയാൻ തോന്നിയത്?
പുലർച്ചെ രണ്ടര വരെ അഭിനയിച്ചിട്ടു രാവിലെ എണീക്കുമ്പോൾ കേൾക്കുന്നത് ‘ആറ്റിറ്റ്യൂഡ് മാറ്റാതെ വർക്ക് ചെയ്യാൻ പറ്റില്ല’ എന്ന്. ചങ്ക് എടുത്ത് കാണിച്ചാലും സമ്മതിച്ചു തരാത്തവരോട് എന്തു പറയാൻ.
പത്തു വർഷം കഴിഞ്ഞാൽ ?
എപ്പോഴും എവിടെയുമല്ലാത്ത ആളാണ് ഞാൻ. 10 വർഷം കഴിഞ്ഞാലും അപ്പോഴത്തെ മൊമന്റിലാകും ഞാൻ.
എന്തിലാണ് ലഹരി ?
ജീവിക്കുക എന്നതു മാത്രമാണ് എന്നെ സംബന്ധിച്ച് ല ഹരി. ജീവിതം ആണെന്റെ ഡ്രഗ്. അതിനപ്പുറം ഒന്നും ബാധിക്കുന്നില്ല. റെക്സേട്ടന്റെ പാട്ടുകളാണ് മറ്റൊരു ഡ്രഗ്.
ഐ താങ്ക് മൈസെൽഫ് ഫോർ നോട്ട് ഗിവിങ് അപ് ?
അടുത്തിടെ ഒരു ചടങ്ങിൽ ഞാന്‍ എനിക്കു തന്നെ നന്ദി രേഖപ്പെടുത്തിയതാണ്. കൂടെ ആരൊക്കെ ഉണ്ടെങ്കിലും സ്വയം ആഗ്രഹിക്കുന്ന കാര്യം മാത്രമേ ഒരാള്‍ക്കു ചെയ്യാൻ കഴിയൂ. ചുരുക്കം പറഞ്ഞാൽ ഉന്തി മല കയറ്റാൻ പറ്റില്ലെന്ന്.
വിവാദങ്ങൾ ദോഷമായോ ?
എന്റെ ഇൻസ്റ്റഗ്രാം പേജിൽ 18,000 ഫോളോവേഴ്സാണ് ഉണ്ടായിരുന്നത്. വിവാദങ്ങൾക്കു ശേഷം 80,000 ആയി. അ ത്രേയുള്ളൂ.
പ്രണയം പറയാറായോ ?
നോ കമന്‍റ്സ്.