ADVERTISEMENT

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം മൃദുല വിജയ്. ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്കൊപ്പമുള്ള തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഈ വിശേഷം മൃദുല പ്രേക്ഷകരുമായി പങ്കുവച്ചത്.

ഇപ്പോഴിതാ, ആ വലിയ കാത്തിരിപ്പിനു നടുവിൽ നിന്നു കൊണ്ട് മൃദുലയും യുവയും വിഡിയോയുമായി എത്തുകയാണ്. തങ്ങളെ സംബന്ധിച്ചടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു കുഞ്ഞാവ എത്തുന്നു എന്ന സന്തോഷ വാർത്തയെന്ന് മൃദലുയും യുവയും പറയുന്നു. അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞപ്പോഴുണ്ടായ ഫീൽ എന്തായിരുന്നു എന്നാണ് ആരാധകരിൽ ഒരാൾ ഇരുവരോടും ചോദിച്ചത്. ദൈവം തന്നെ അപ്രതീക്ഷിതമായ ഗിഫ്റ്റായിരുന്നു വാവയുടെ വരവെന്ന് യുവ പറയുന്നു. ഒട്ടും പ്ലാൻ ചെയ്തിരുന്നില്ല. പക്ഷേ വാവയുടെ വരവ് ശരിക്കും ബ്ലെസിങ്ങായിരുന്നുവെന്നു മൃദുലയും പറയുന്നു.

അമ്മയാകാൻ പോകുന്നു എന്നറിഞ്ഞതിനു പിന്നാലെ മൃദുല സീരിയലിൽ നിന്നും പിൻമാറി. അതിനെ വളച്ചൊടിച്ചവരോട് മറുപടിയും മൃദുലയും യുവയും പറയുന്നു. ‘മൂഡ് സ്വിങ്സ് ആണ് മൃദുലയിൽ വന്ന പ്രധാന മാറ്റം. ഭക്ഷണം കഴിക്കാൻ വല്ലാത്ത ബുദ്ധിമുട്ടുണ്ട്. ഒന്നിന്റെയും സ്മെൽ പിടിക്കുന്നില്ല. എന്റെ സ്മെല്ലും പിടിക്കുന്നില്ല.’– ചിരിയോടെ യുവ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT