‘ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം, വർഷങ്ങളെത്ര പെട്ടെന്നാണ് കടന്നുപോവുന്നത്...’: വിഡിയോ
Mail This Article
×
തന്റെ മൂത്ത മകൻ അപ്പു എന്ന അമർനാഥിന് പിറന്നാൾ ആശംസകൾ നേർന്ന്, മനോഹരമായ വിഡിയോ പങ്കുവച്ച് നടി അമ്പിളി ദേവി.‘ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യിൽ കിട്ടിയ ദിവസം. വർഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്...’.– അമ്പിളി പറയുന്നു.
അപ്പുവിന്റെ വിവിധ കാലങ്ങളിലെ വിഡിയോകൾ കോർത്തിണക്കിയാണ് ജൻമദിന വിഡിയോ ഒരുക്കിയിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് അപ്പുവിന് ജൻമദിനാശംസകളുമായി എത്തുന്നത്.
വിഡിയോ –