‘മനസ്സിൽ തട്ടി ഒരു തമാശ എഴുതാനോ പറയാനോ ഉറക്കെ ചിരിക്കാൻ പോലും പറ്റാത്ത ദിവസങ്ങൾ ...’: കുറിപ്പ്
Mail This Article
×
സ്റ്റേജ് കലാകാരൻമാരുടെ കോവിഡ് കാല പ്രതിസന്ധികൾ തീരാതെ തുടരുന്നതുമായി ബന്ധപ്പെട്ട് നടനും മിമിക്രി കലാകാരനുമായ ദേവരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു.
‘ഞാൻ ഹാപ്പിയാണ് ... എനിക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് നമ്മൾ മറ്റുള്ളവരെ ബോധിപ്പിച്ചുകൊണ്ടേയിരിക്കും .. ഉള്ളിലേക്കൊന്ന് ഊളിയിട്ടറങ്ങിയാലറിയാം ലാവ പോലെ പൊള്ളുന്നത് ..എല്ലാം ഒന്ന് അനങ്ങി തുടങ്ങിയിടത്തു നിന്നാണ് മൂന്നാം തരംഗത്തിന്റെ ഭാഗമായ നിയന്ത്രണങ്ങൾ .. ജനുവരിയിൽ മാത്രം ക്യാൻസൽ ചെയ്തത് അഞ്ചോളം ഷോകൾ .. EMI അടവുകൾ തെറ്റാതെ പിടിച്ചു നിന്നതാണ് ഇത്രയും നാൾ .. മനസ്സിൽ തട്ടി ഒരു തമാശ എഴുതാനോ പറയാനോ എന്തിന് ഉറക്കെ ചിരിക്കാൻ പോലും പറ്റാത്ത ദിവസങ്ങൾ ...’.– ദേവരാജ് കുറിച്ചതിങ്ങനെ.