ADVERTISEMENT

ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്‍കി അധിക്ഷേപിക്കാനും അവസരങ്ങള്‍ തട്ടിയെടുക്കാനും ശ്രമിക്കുന്നതായി സീരിയല്‍ താരം സൂര്യതാര.

അുത്തിടെ സൂര്യതാരയ്ക്ക് കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്നു മൂക്കുത്തി കിട്ടിയത് വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ഫോട്ടോയില്‍ സൂര്യതാരയുടെ ചിത്രത്തിന് പകരം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കുകയായിരുന്നു. ഇത് മനപൂര്‍വം അധിക്ഷേപിക്കാനും അവസരങ്ങള്‍ തട്ടിയെടുക്കുന്നതിനും വേണ്ടിയാണെന്നാണ് ആരോപണം.

ADVERTISEMENT

ഇതിനു മുന്‍പും സമാനമായ രീതിയില്‍ വാര്‍ത്തക്കൊപ്പം മറ്റൊരു താരത്തിന്റെ ഫോട്ടോ നല്‍കി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം ആരോപിക്കുന്നു. താരം സൈബര്‍സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT