ഇതു വളരെ സാധാരണമാണ്...രണ്ടു പെൺകുട്ടികൾ പ്രണയിക്കുമ്പോൾ...: ‘ന്യൂ നോര്‍മൽ’ മനോഹരമായ ദൃശ്യാനുഭവം
Mail This Article
×
പ്രേക്ഷകർ ഏറ്റെടുത്ത് ‘ന്യൂ നോര്‍മൽ’. മോനിഷ മോഹൻ മേനോൻ സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം രണ്ട് പെൺകുട്ടികളുടെ പ്രണയകഥ പറയുന്നു. അസാധാരണമല്ല, മറ്റെന്തു തരം പ്രണയവും പോലെ സാധാരണം മാത്രമാണ് പെൺകുട്ടികൾക്കിടയിലെയും പ്രണയം എന്നാണ് ‘ന്യൂ നോര്‍മൽ’ എന്ന ചിത്രത്തിലൂടെ സംവിധായിക അടയാളപ്പെടുത്തുന്നത്.
അനഘയും സ്വിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനത്തിലെ മികവും ദൃശ്യങ്ങളുടെ ഭംഗിയും ആശയത്തിലെ പുതുമയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമൊക്കെ ചെരുമ്പോൾ ‘ന്യൂ നോര്‍മൽ’ നല്ല കാഴ്ചാനുഭവമാകുന്നു. നല്ല പാട്ടുകളും എടുത്തു പറയേണ്ടതാണ്.
വിമൽ ടി.കെ ആണ് നിർമാണം.