ADVERTISEMENT

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും കേരളം ഇനിയും മുക്തമായിട്ടില്ല. തങ്ങൾക്കൊപ്പം നിഴലായി ഉണ്ടായിരുന്ന സഹപ്രവർത്തകൻ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞുപോയെന്ന സത്യം പലർക്കും വിശ്വസിക്കാനും കഴിയുന്നില്ല. ആ വേദനയുടെ ആഴം നെഞ്ചിലേറ്റി തന്റെ പ്രിയപ്പെട്ട സുധി ചേട്ടനെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന ഓർമകൾ പങ്കുവയ്ക്കുകയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര.

‘നമ്മുടെ കൂട്ടത്തിലുള്ള ഒരാൾ പോകുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയാണ്. സുധിച്ചേട്ടൻ ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. മുത്തേയെന്നോ പൊന്നേയെന്നോ വിളിച്ച് നമ്മളെ ആശ്വസിപ്പിക്കുന്ന മനുഷ്യൻ കൂടിയാണ്. ഒരാൾക്ക് പകരം മറ്റൊരാള്‍ എന്നു പറയാറുണ്ട്. പക്ഷേ സുധിച്ചേട്ടന് പകരം മറ്റൊരാളില്ല. എന്റെ മുഖം ഒന്ന് വാടിക്കഴിഞ്ഞാൽ, അത് കണ്ടാൽ... എന്റെ പൊന്നേ എന്റെ പൊന്നിന്ന് അത്ര മൂഡില് അല്ലല്ലോ എന്ന് ചോദിക്കും. അത് തിരിച്ചറിയും. ഇനിയെന്ത് പറയാനാ... നിങ്ങൾ ആ ആത്മാവിന് വേണ്ടി പ്രാർഥിക്കണം.’– ലക്ഷ്മി നക്ഷത്ര പറയുന്നു.

ADVERTISEMENT

‘അവസാനം കണ്ടപ്പോൾ ഞാൻ ചേട്ടനെ കുറേ ഉപദേശിച്ച് വിട്ടതാ... കണ്ണിന് മഞ്ഞനിറം കണ്ടപ്പോ കംപ്ലീറ്റ് ബോഡി ചെക്കപ്പ് ചെയ്യാനും ഞാൻ പറഞ്ഞതാ. ഇനി ഇതൊക്കെ ആരോടാ ഞാൻ പറയാ.. ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം ഓകൊയി വരുന്നേ ഉള്ളൂ. പക്ഷേ സമയം എടുക്കും. അവർക്കൊരു ട്രോമയുണ്ട്്. അപകടം നടക്കുമ്പോ അവർ എല്ലാവരും ഉറങ്ങുകയായിരുന്നു. ഞെട്ടിയെണീക്കുമ്പോൾ കാണുന്ന കാഴ്ച സുധിച്ചേട്ടന്റെ അവസ്ഥയാണ്.’- ലക്ഷ്മിയുടെ വാക്കുകൾ.

വിഡിയോ

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT