ADVERTISEMENT

‘മൂന്നാം മുറ’ എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രസീത മേനോൻ സിനിമയിലേക്കെത്തിയത്. മുതിർന്ന ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരം ഒരുകാലത്ത് മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളിൽ തിളങ്ങി. പത്രം, മഴയെത്തും മുമ്പേ തുടങ്ങി നിരവധി ചിത്രങ്ങൾ എടുത്തു പറയത്തക്കതാണ്.

മോഹപ്പക്ഷികൾ എന്ന പരമ്പരയിലൂടെയാണ് പ്രസീത ടെലിവിഷൻ രംഗത്ത് ശ്രദ്ധനേടിയത്. പിന്നീട് ബഡായി ബംഗ്ലാവ് എന്ന ചാറ്റ് ഷോയിൽ അമ്മായി എന്ന കഥാപാത്രമായി വന്ന് വൻ ജനപ്രീതി സ്വന്തമാക്കി.

ADVERTISEMENT

ഇപ്പോഴിതാ, മകനോടൊപ്പമുള്ള പ്രസീത മേനോന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘കൊച്ചിയിൽ ന‌ടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ എന്റെ മകൻ അർണവ് പകർത്തിയ ചിത്രം’ എന്നാണ് മകനൊപ്പമുള്ള ചിത്രത്തിനൊപ്പം പ്രസീത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഏറെ കാലത്തിനു ശേഷം പ്രസീത പങ്കുവച്ച കുടുംബ ചിത്രം ആരാധകരും ഏറ്റെടുത്തു.

തിരക്കേറിയ അഭിഭാഷക കൂടിയായ പ്രസീത കോർപ്പറേറ്റ് കമ്പനിയിലെ ലീഗൽ മാനേജറായി ജോലി ചെയ്യുകയാണ്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT