ADVERTISEMENT

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ നിലപാട് വ്യക്തമാക്കി നടി മഞ്ജു സുനിച്ചൻ.

‘ഇത് പറയാതിരിക്കാൻ വയ്യ...ഇതാണോ കലാലയ രാഷ്ട്രീയം... ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ... ഇതാണോ ഈ വയസിനിടയ്ക്ക് നിങ്ങൾ പഠിച്ചത് … നിങൾ ഇപ്പോൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ... കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങൾ... കുട്ടികളെ നിങൾ എന്താണു പഠിച്ചത്...കുറ്റബോധം തോന്നുന്നില്ലേ... ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്... ആ അമ്മയ്ക്ക് എന്ത് മറുപടി കൊടുക്കും നിങൾ... അച്ഛന്... അവന്റെ സുഹൃത്തുക്കൾക്ക്... പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു... നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയക്കും... ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം... ഇവർക്ക് മാപ്പില്ല...’.– മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT
ADVERTISEMENT