ADVERTISEMENT

നിറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി, പിന്നീട് മിനിസ്ക്രീനില്‍ താരമായ നടനാണ് നടൻ ആലുംമൂടന്റെ മകൻ കൂടിയായ ബോബൻ ആലുംമൂടൻ.

ഇപ്പോഴിതാ, ബോബൻ ആലുംമൂടന്റെ ഭാര്യ ഷെല്ലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇരുവരുടെയും മകൻ സിലാൻ പങ്കുവച്ച കുറിപ്പും വിഡിയോയുമാണ് ശ്രദ്ധേയമാകുന്നത്. ‘വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച, പരിധികളില്ലാതെ സ്നേഹിക്കാൻ പഠിപ്പിച്ച, എല്ലാ മുറികളിലും പുഞ്ചിരിയുടെ വെളിച്ചം നിറയ്ക്കുന്ന, എല്ലാവരുടെ മനസിനെ സ്നേഹം കൊണ്ടു നിറയ്ക്കുന്ന അമ്മയ്ക്ക് ജന്മദിനാശംസകൾ! എന്റെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നതിന് വലിയ കടപ്പാടുണ്ട്. എന്നെ മനസിലാക്കുന്നതും പിന്തുണയ്ക്കുന്നതിനും നന്ദി. ഒരുപാടു വർഷങ്ങൾ ഇനിയും അമ്മ എനിക്കൊപ്പമുണ്ടാകണം. ഒരുപാടു സ്നേഹം’ എന്നാണ് മോഡൽ കൂടിയായ സിലാൻ വിഡിയോയ്ക്കൊപ്പം കുറിച്ചത്. ബോബൻ ആലുംമൂടന്റെയും ഷെല്ലിയുടെയും വിവാഹചിത്രങ്ങളും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും കോർത്തിണക്കിയാണ് വിഡിയോ.

ADVERTISEMENT

ബോബൻ ആലുംമൂടന്റെയും ഭാര്യ ഷെല്ലിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് സിലാൻ. ഒരു മകളുമുണ്ട് ദമ്പതികൾക്ക്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT