നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല. താരത്തിന്റെ മരണ ശേഷം ഭാര്യ രേണു അഭിനയരംഗത്ത് സജീവമായി.
ഇപ്പോഴിതാ, കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് രേണു.
ആദ്യഭാര്യയെ സുധി നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. മകൻ കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് അവർ മറ്റൊരാളോടൊപ്പം പോയത്. ഇടയ്ക്ക് ഫെയ്സ്ബുക്ക് മെസഞ്ചറിൽ വിഡിയോ കോൾ ചെയ്ത് തന്നോട് പിണക്കമുണ്ടോ എന്ന് അവർ ചോദിച്ചെന്നും തനിക്ക് ഒരു പിണക്കവുമില്ല എന്ന് പറഞ്ഞെന്നും രേണു പറയുന്നു.
‘സുധിച്ചേട്ടന്റെ ആദ്യഭാര്യ മരിച്ചു, ആത്മഹത്യ ചെയ്തതാണ്. സുധിച്ചേട്ടൻ മരിക്കുന്നതിനും രണ്ട് വർഷം മുമ്പ്. കിച്ചു തീരെ കുഞ്ഞായിരുന്നപ്പോഴാണ് വീടുവിട്ടു പോയത്. കിച്ചുവിന് 16 വയസ്സുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്. അവർ വേറൊരാളെ സ്നേഹിച്ചു പോയതാണ്. വിവാഹം കഴിച്ചിരുന്നു. ഒരു കുട്ടിയും ഉണ്ടായിരുന്നു. അവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കാനേ എനിക്ക് കഴിയൂ. ഞാനിന്നും അവർക്കു രണ്ട് പേർക്കും വേണ്ടി പ്രാർഥിക്കും. എന്തുകൊണ്ടാണ് അവർ പോയതെന്നു ഞാൻ ചോദിച്ചിട്ടേ ഇല്ല. സംസാരിക്കാമെന്ന് സുധിച്ചേട്ടൻ പറഞ്ഞിരുന്നു, എന്നാൽ മനസ്സിനു വിഷമമുണ്ടാക്കുന്നൊരു കാര്യം പറയേണ്ടെന്നായിരുന്നു ഞാനന്ന് പറഞ്ഞത്. കിച്ചുവിന്റെ അമ്മ മരിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു മോനേ നിനക്ക് അവിടെ പോകണോ, ഞാൻ കൊണ്ടുപോകാം. അവൻ അപ്പോൾ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ പറഞ്ഞു എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചില്ലല്ലോ, അമ്മ ഉണ്ടല്ലോ എനിക്ക്, അമ്മ പൊയ്ക്കോളൂ ഞാൻ ഗെയിം കളിക്കട്ടെ എന്ന്.
അവരുടെ മരണവാർത്ത അറിഞ്ഞ് സുധിച്ചേട്ടൻ കരഞ്ഞിരുന്നു. എന്തായാലും ആദ്യ കുഞ്ഞിന്റെ അമ്മയല്ലേ. ഇപ്പോൾ അവരുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചുെവന്നാണ് അറിയാൻ കഴിഞ്ഞത്. അവർക്കും ഒരു കുഞ്ഞുള്ളതല്ലേ’. –രേണു സുധി പറയുന്നു.