‘കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു’: വിവാദം കത്തുന്നു, മാപ്പുമായി മമ്മു
Mail This Article
വൻ വിവാദമായി വ്ലോഗറുടെ യൂ ട്യൂബ് ഇന്റർവ്യൂ. വ്ലോഗർ തൊപ്പി എന്ന നിഹാദിന്റെ സുഹൃത്ത് മമ്മു ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കു കാരണം.
അടുത്ത വീട്ടിലെ സ്ത്രീകൾ താന്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകളില്‍ കല്ലെറിയുമായിരുന്നുവെന്നുമാണ് ഇയാള്‍ ഇന്റർവ്യൂവിൽ പറഞ്ഞത്.
‘നാട്ടുകാരെ മുഴുവൻ ഞാൻ വെറുപ്പിച്ചിട്ടുണ്ട്, പണ്ട് അടുത്തുള്ള മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയുമായിരുന്നു, കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു’.– മമ്മു പറയുന്നു.
ഇതു ചിരിയോടെ കേട്ട്, കൂടുതൽ പറയാൻ പ്രൊത്സാഹിപ്പിച്ച ഇന്റർവ്യൂവർക്കെതിരെയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഇന്റർവ്യൂ വിവാദമായതോടെ തൊപ്പിയുടെ യൂട്യൂബ് ചാനലിലൂടെ മമ്മു മാപ്പുമായി രംഗത്തെത്തി. അറിവില്ലാത്ത പ്രായത്തില്‍ ചെയ്തതാണെന്നാണ് വിശദീകരണം. ഇന്റർവ്യൂ വൈറലായതോടെ ഇയാള്‍ക്കെതിരെ കേസ് എടുക്കണമെന്നും തൊപ്പിയടക്കമുള്ളവരുടെ യൂട്യൂബ് ചാനൽ നിരോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.